Payangadi
HomeNews

ആധാർ സേവനങ്ങളുമായി സമ്പൂർണ്ണ തപാൽ മേള ചെറുകുന്നിൽ..Complete postal fair

12 Oct 20231 മിനിറ്റ് വായന
ആധാർ സേവനങ്ങളുമായി സമ്പൂർണ്ണ തപാൽ മേള ചെറുകുന്നിൽ..Complete postal fair

ചെറുകുന്ന്:(www.payangadilive.in) ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭാരതീയ തപാൽ വകുപ്പിന്റെ സഹകരണത്തോടെ ഒക്ടോബർ 17, 18,തീയ്യതികളിൽ ചെറുകുന്നിൽ ആധാർ മേള സംഘടിപ്പിക്കുന്നു. രാവിലെ10 മണി മുതൽ വൈകീട്ട് 4 മണി വരെ. ചെറുകുന്ന് ലയൺസ് ക്ലബ്ബ് ഓഫീസിലാണ് മേള സംഘടിപ്പിക്കുന്നത്.

ആധാർ കാർഡുമായി ബന്ധപ്പെട്ട  വിവിധ സേവനങ്ങൾ (ആധാർ കാർഡ് പുതുക്കൽ, തിരുത്തൽ,പുതിയത് എടുക്കൽ), തപാൽ വകുപ്പിന്റെ , ലൈഫ് ഇൻഷൂറൻസ്, ആരോഗ്യ ഇൻഷൂറൻസ്, പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് , പി എം കിസാൻ നിധി ലഭിക്കാനുള്ള  ആധാർ സീഡിംഗ് , പോസ്റ്റൽ അക്കൗണ്ട്, മഹിളാ സമ്പാദ്യ പദ്ധതി,  കുട്ടികൾക്കായുള്ള  സുകന്യ  സമൃദ്ധി അക്കൗണ്ട്   തുടങ്ങിയ നിരവധി പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനുള്ളതാണ് ക്യാമ്പ്. 

പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങുന്നതിന്  2 ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ്   (ഫോട്ടോ കോപ്പി  ) കൈവശം  കൊണ്ടുവരണം. പി എം കിസാൻ സമ്മാൻ നിധി ഇതുവരെ ലഭിക്കാത്തവർ 2023 - 24 ലെ നികുതി റസീതുമായി EKYC പുതുക്കണം. 
പത്ത് വർഷമായി കൈവശമുള്ള ആധാർ കാർഡ്  വിവരങ്ങൾ കാലാനുസ്യതമായിപുതുക്കണം.

 അതിനായി  ഒക്ടോബർ 17, 18,തീയതികളിൽ നടക്കുന്ന ഈ സേവനം പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്കായി
 9846412334, 9562334488,7558854516. എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക