Payangadi
HomeNews

ക്ലീൻ മാടായിപ്പാറ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ

30 Oct 20231 മിനിറ്റ് വായന
ക്ലീൻ മാടായിപ്പാറ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ

പഴയങ്ങാടി (Payangadi Live) : ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ കാമ്പെയ്‌ന്റെ ഭാഗമായി ഡി.വൈഎഫ്.ഐ. ക്ളീൻ മാടായിപാറ കാമ്പയിൻ നടത്തി. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് നൂറുകണക്കിന് യൂത്ത് ബ്രിഗേഡ് വൊളന്റിയർമാർ ചേർന്ന് ശുചീകരിച്ചത്. 

ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ജലസ്രോതസ്സുകൾ എന്നിവിടങ്ങളിലും വീടുകളിലും കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ. ശേഖരിച്ച്‌ വില്പനനടത്തി, അതിൽനിന്ന് കിട്ടുന്ന തുക കൊണ്ട് ജില്ലയിൽ ഒരു ശൗചാലയം നിർമിക്കാനാണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സംഘടന തീരുമാനിച്ചത്.

മാടായിപാറ ശുചീകരണത്തിന് ജില്ലാ സെക്രട്ടറി സരിൻ ശശി, എം.വി. ഷിമ, പി.പി. അനീഷ, സി.പി. ഷിജു, എ. സുധാജ്, പിഎം. ദീഷ്ണ പ്രസാദ്, പി.വി. ശിവശങ്കരൻ, എം. സജേഷ് എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക