Payangadi
HomeNews

നാടിൻ്റെ അദ്ധ്യാപകൻ സി.സി കുഞ്ഞിക്കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

1 Oct 20231 മിനിറ്റ് വായന
നാടിൻ്റെ അദ്ധ്യാപകൻ സി.സി കുഞ്ഞിക്കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു


സാമൂഹ്യ സാംസകാരിക സാക്ഷരതാ പ്രവർത്തകനും ശാസ്ത്ര പ്രസിഡിയം അംഗവും മാടായി എൽ.പി സ്കൂളിലെ ആദ്യ കാലപ്രധാന അദ്ധ്യാപകനും പ്രഭാഷകനുമായി നാടിൻ്റെ അധ്യാപക നായി അറിയപ്പെട്ടിരുന്ന സി.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെ സേവനങ്ങൾ ശാസ്ത്രയും മാടായി സ്കൂൾ പി.ടി.എ യും നാട്ടുകാരും ചേർന്ന് അനുസ്മരിച്ചു .

 ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ്റെ അധ്യക്ഷതയിൽ മാടായിസ്കൂളിൽ സംഘടിപ്പിച്ച സ്മൃതി സംഗമം മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി .കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഫോക് ലോർ അക്കാദമിമുൻ ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തി.
സ്കൂൾപി.ടി.എ പ്രസിഡണ്ട് സജേഷ്കൈപ്രത്ത് ശാസ്ത്ര ജനറൽസി ക്രട്ടരി വി.ആർ വി. ഏഴോം,പ്രൊഫ.,എ.ജമാലുദ്ദീൻ ,സി.വി.കുഞ്ഞിരാമൻ,അഡ്വ.ടി.വി.ഹരീന്ദ്രൻ ,
കെ.ദേവകി ടീച്ചർ, സി.സുകുമാരൻ മാസ്റ്റർ ,സി.ലക്ഷ്മിക്കുട്ടി ടീച്ചർ പി.പി.ശോഭ ടീച്ചർ പ്രൊഫ.ടി.പി.ഹമീദ്തുടങ്ങിയവർ സി.സി.മാസ്റ്റരുടെ ,?തിളക്കമാർന്ന പ്രവർത്തനങ്ങൾ അനാവരണം ചെയ്ത് സംസാരിച്ചു. 
 സ്കൂൾ മാനേജർപി.കെ.രവീന്ദ്രൻ, പി.വി.ഉണ്ണിരാജൻ
എൻ.വി.രാമകൃഷ്ണൻ മാസ്റ്റർ ' എസ്.ഗിരിജാദേവി ടീച്ചർ, ശ്രീമതി ലില്ലി ഐസക് 
പി.വി.അബ്ദുള്ള ,അഡ്വ.പ്രസന്ന മണികണ്ഠൻ ,
സുജ.എൻ, രേവതി .വി ,ശ്രുതി സി.പി ,രമണി.ടി.വി. വിനോദിനി എം.ടി, സി.സി മാസ്റ്റരുടെ മക്കൾ താരാമുരളീധരൻ, സുധീഷ്, സ്കൂൾഅദ്ധ്യാപകർ ,രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ , വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ ശാസ്ത്ര നേരത്തെ നടത്തിയിരുന്ന ദേശമംഗലം രാമവർമ്മ സ്മൃതി ചിത്രോൽസവ വിജയികൾക്കുള്ള സമ്മാനദാനവുംശ്രീമതി ടീച്ചർ നിർവഹിച്ചു.

സ്കൂൾ പ്രധാന അദ്ധ്വാപിക പി.വി. ഹേമ സ്വാഗതവും ശാസ്ത്രസെക്രട്ടരി ബി.ദാമോദരൻ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക