Payangadi
മാടായിയിൽ പ്രകോപനം ഉണ്ടാക്കാനുള്ള സി.പി.എം. ശ്രമം അവസാനിപ്പിക്കണം- ബി.ജെ.പി
30 Oct 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live) : മാടായിലെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനുള്ള സി.പി.എം. ശ്രമം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. മാടായി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിജയദശമിയോടനുബന്ധിച്ച് ഇന്ത്യയിലാകെ ആയിരത്തിലധികം പഥസഞ്ചലനവും സമ്മേളനവും നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാടായിപ്പാറയിലെ കളിസ്ഥലത്തും നടന്നത്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മറ്റ്സ്ഥലങ്ങളിലും പഥസഞ്ചലനവും സമ്മേളനവും നടന്നിട്ടുണ്ട്. മറ്റിടങ്ങളിലൊന്നുമില്ലാത്ത പ്രശ്നം മാടായിൽ മാത്രം ഉണ്ടാക്കാൻ ശ്രമിക്കുന്ന സി.പി.എം ശ്രമം മുസ്‌ലിം സമൂഹം തിരിച്ചറിയണം. മാടായി മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ബേബി സുനാഗർ, സി. നാരായണൻ, കെ. സജീവൻ, എ.കെ. ഗോവിന്ദൻ, സുജിത്ത് വടക്കൻ എന്നിവർ സംസാരിച്ചു.





