Kannur
വാഹനാപകടം ; പരിക്കേറ്റ് ഗുരുതരവസ്ഥയിലായിരുന്ന നാറാത്ത് സ്വദേശി ദാനിഷ് മരണപ്പെട്ടു
17 Jan 20241 മിനിറ്റ് വായന
ഇന്നലെ രാത്രി 8.45നോടെ പുതിയതെരു ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്കു പോകുകയായിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ വലതു ഭാഗത്തെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപ്പെടുത്തി കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് രണ്ടുപേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിലേ ക്ക് മാറ്റിയിരുന്നു.
കായരളത്തെ അബ്ദുൽ ഖാദറിൻ്റെയും, നാറാത്ത് യുപി സ്കൂളിനടുത്ത് താമസിക്കുന്ന സമീറയുടെയും മകനാണ് ദാനീഷ്.





