Payangadi
HomeNews

വളർത്തു പട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് വയോധികയെ മർദ്ദിച്ചു

7 Oct 20231 മിനിറ്റ് വായന
വളർത്തു പട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് വയോധികയെ മർദ്ദിച്ചു


തളിപ്പറമ്പ് :(www.payangadilive.in)
വളര്‍ത്തുപട്ടിയെ ഉപദ്രവിച്ചെന്നാരോപിച്ച് വീട്ടില്‍ കയറി വയോധികയെ മര്‍ദ്ദിക്കുകയും അക്രമം നടത്തുകയും ചെയ്ത യുവാവിന്റെ പേരില്‍ കേസ്. പട്ടുവം സ്വദേശി സുജിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പട്ടുവം കോണ്‍വെന്റിന് സമീപത്തെ പുതിയരപുരയില്‍ വീട്ടില്‍ പി.പത്മാവതിയുടെ(62)പരാതിയിലാണ് കേസ്. പത്മാവതിയുടെ മകന്‍ സുജിന്റെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം ആറരയോടെ പത്മാവതിയുടെ വീട്ടിലെത്തിയ സുജിന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഇവരെ മാക്‌സിയില്‍ പിടിച്ചുവലിച്ച് മുറ്റത്തിട്ട് വടികൊണ്ട് അടിക്കുകയും തടയാന്‍ വന്ന ഭര്‍ത്താവ് ഭാസ്‌ക്കരനെ തള്ളിയിടുകയും മകനെ വെട്ടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതെന്നാണ് പരാതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക