Payangadi
HomeNews

നവരാത്രി ആഘോഷങ്ങൾ..

20 Oct 20231 മിനിറ്റ് വായന
നവരാത്രി ആഘോഷങ്ങൾ..

പഴയങ്ങാടി : മാടായി തിരുവർകാട്ട്‌കാവ് (മാടായിക്കാവിൽ) നവരാത്രി ഉത്സവത്തോടനുബന്ധിച്ച് രാവിലെയും വൈകീട്ടും വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10-ന് നൃത്തനൃത്യങ്ങൾ, വൈകീട്ട് നാലിന് നൃത്താർച്ചന. ശനിയാഴ്ച രാവിലെ 10-ന് നൃത്തനൃത്യങ്ങൾ, വൈകീട്ട് നാലിന് ശാസ്ത്രീയ സംഗീതാർച്ചന, 5.30-ന് നൃത്തം. ഞായറാഴ്ച രാവിലെ 10-ന് സംഗീതക്കച്ചേരി, വൈകീട്ട് കരോക്കെ ഭക്തിഗാനമേള. തിങ്കളാഴ്ച രാവിലെ 10-ന് സംഗീതക്കച്ചേരി, വെകീട്ട് സംഗീതാർച്ചന. 5.30-ന് തിരുവാതിര. ചൊവ്വാഴ്ച രാവിലെ മുതൽ വിദ്യാരംഭം. ഫോൺ: 04972 875834.

പിലാത്തറ : അറത്തിൽ കൈലാസനാഥ ക്ഷേത്രത്തിൽ 22-ന് ഗ്രന്ഥംവെക്കൽ, 23-ന് നവമിപൂജ, 24-ന് രാവിലെ വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാകും. പെരിയാട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ 22-ന് രാവിലെ മഹാഗണപതി ഹോമം, വൈകീട്ട് ഗ്രന്ഥംവെപ്പ്, ചുറ്റുവിളക്ക്, നിറമാല, വൈകീട്ട് ഏഴിന് തായമ്പക, 23-ന് തിരുവോണപൂജയും വൈകീട്ട് ചുറ്റുവിളക്ക്, ദീപാലങ്കാരം, രാത്രി എട്ടിന് ഭക്തിഗാനമേള. 24-ന് വിദ്യാരംഭം, വാഹനപൂജ.

പിലാത്തറ :അറത്തിൽ ഭദ്രപുരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം എല്ലാ ദിവസവും നിറമാല, ചുറ്റുവിളക്ക്, ചൊവ്വവിളക്ക്, കലാപരിപാടികൾ എന്നിവയുണ്ടാകും. 22-ന് ഗ്രന്ഥംവെപ്പ്, 23-ന് രാവിലെ കാഴ്ചശീവേലി, നവകം, വൈകിട്ട് 5.30-നും രാത്രി ഒൻപതിനും തിടമ്പ് നൃത്തം, രാത്രി ഏഴിന് തായമ്പക, 24-ന് രാവിലെ വാഹനപൂജ, വിദ്യാരംഭം, സംഗീതാർച്ചന എന്നിവയുണ്ടാകും

കുഞ്ഞിമംഗലം: വടക്കൻ കൊവ്വൽ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷം 15 മുതൽ 24 വരെ നടക്കും

മാട്ടൂൽ : പൊയ്ക പരപ്പിൽ കളരിസന്നിധാനം നവരാത്രി ഉത്സവം തുടങ്ങി. ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കരനാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജീവൻ അധ്യക്ഷനായി.

കെ.വി.ടി.പി. സുമേഷ്, എം. ബാലകൃഷ്ണൻ, പി.പി. പ്രമീള, മാങ്കീൽ രവീന്ദ്രൻ മാട്ടൂൽ, വി.വി. മഹേഷ് എന്നിവർ സംസാരിച്ചു.

20-ന് ഭക്തിതിഗാനമേള, 21-ന് നൃത്തസന്ധ്യ, 22-ന് വൈകീട്ട് ഗ്രന്ഥം വെപ്പ്. രാത്രി നൃത്തശില്പം, 23-ന് വൈകീട്ട് വാഹനപൂജ, ഭജന, 24-ന് രാവിലെ ഗ്രന്ഥമെടുക്കലും വിദ്യാരംഭവും. വൈകീട്ട് കലാസന്ധ്യയും ഉണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക