Payangadi
മാട്ടൂലിൽ താജ് ദാരെ മദീന 1498 സമാപിച്ചു..
10 Oct 20231 മിനിറ്റ് വായന
മാട്ടൂൽ (Payangadi Live): മാട്ടൂൽ നോർത്ത് നജാത്തുൽ ഈമാൻ
മദ്രസ്സ അങ്കണ്ണത്തിൽ മുന്ന് ദിവസമായി താജ് ദാരെ മദീന 1498
എന്ന തലക്കെട്ടിൽനടന്നു വരുന്ന ഈ വർഷത്തെ നബിദിനാഘോഷം സമാപിച്ചു. അൽ ബിർ പ്രീ ഇസ്ലാമിക് സ്കൂളിലെയും നജാത്ത് മദ്രസ്സയിലെയും വിദ്യാർത്ഥികളോടൊപ്പം പുർവ്വ വിദ്യാർത്ഥികളും ദർസ് വിദ്യാർത്ഥികളും ചേർന്ന് നടത്തിയ
ദഫ് മുട്ട്, സ്കൗട്ട് പരെഡ് ഉൾപ്പടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
പരിപാടിയിൽ സമസ്ത കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ഉമ്മർ കോയ തങ്ങളുടെ പ്രാർത്ഥനയും, മദ്രസ്സ മുഅല്ലിമിങ്ങളുടെ നേതൃത്വത്തിൽ സദസ്സ് ഒന്നടങ്കം പങ്ക് ചേർന്ന് നടത്തിയ ബൈത്തും സദസ്സിനെ ഭക്തി സാന്ദ്രമാക്കി.
പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനത്തോടൊപ്പം നടന്ന സമാപന സമ്മേളനത്തിൽ സ്വാഗതം സംഘം ചെയർമാൻ എം അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
കൺവീനർ കുടിയായ സദർ മുഅല്ലിം ഷൌക്കത്ത് അസ്ദി, വി പി കെ അബ്ദുൽ സലാം. പി പി കുഞ്ഞാമദ് എന്നിവർ സംസാരിച്ചു.
എം അബ്ദുൽ കാദർ ഹാജി, വി വി മുഹമ്മദ് കുഞ്ഞി, കെ പി കെ കുട്ടി,കെ പി നാസർ, സിറാജ് കെ കെ, അഫ്സൽ വി പി സി, ഷുഹൈബ് ബി സി, മുത്തലിബ് കെ പി, ഹസ്ബള്ള ഇ, അഹമദ് മൗലവി, അബൂബക്കർ മൗലവി, ബി അബ്ദുൽ ഹമീദ്, സാജിദ് ഇ കെ പി എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
സയ്യിദ് ഹംസത്ത തങ്ങൾ, ഷംമ്മാസ്, ഹാഷിം, മഹ്ബൂബ് ഉസ്താദ്, ജലീൽ, എന്നിവർ പരിപാടി നിയന്ത്രിച്ചു.





