Payangadi
ഏഴോം പഞ്ചായത്തിൽ മാലിന്യശേഖരണത്തിന് യൂസർ ഫീസ് ചോദിച്ച ഹരിത കർമ്മ സേനാംഗങ്ങൾക്കു നേരെ അക്രമം
25 Sept 20231 മിനിറ്റ് വായന
ഏഴോം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങളായ
കുറുവാട് സ്വദേശികളായ എ പ്രീത, കെ. വി .റീന എന്നിവരെയാണ് മാലിന്യം ശേഖരിക്കുന്നതിനിടയിൽ പുല്ലാഞ്ഞിടയിലെ സജീവൻ എന്നയാൾ ആക്രമിച്ചത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും തുടർന്ന് വടിയെടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ രണ്ടു പേർക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





