Payangadi
HomeNews

ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം(UKMSS) ചെറുകുന്ന് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന് ചെറുകുന്ന് ഗവ: LP സ്കൂളിൽ വച്ച് നടത്തുന്നു

12 Sept 20231 മിനിറ്റ് വായന
ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം(UKMSS) ചെറുകുന്ന് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17ന് ചെറുകുന്ന് ഗവ: LP സ്കൂളിൽ വച്ച് നടത്തുന്നു


ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം(UKMSS) ചെറുകുന്ന് ശാഖയുടെ ഓണാഘോഷ പരിപാടി സെപ്റ്റംബർ 17 ഞായറാഴ്ച ചെറുകുന്ന് ഗവ: LP സ്കൂളിൽ വച്ച് നടത്തുന്നു.

രാവിലെ സമുദായ അംഗങ്ങളുടെ കലാ- കായിക പരിപാടികളും ഉച്ചയ്ക്ക് 12 മണിക്ക് ശാഖാ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ചെണ്ട-ഫ്യൂഷനോട് കൂടിയ ഘോഷയാത്ര.

തുടർന്ന് കരോക്കെ ഗാനമേള. വൈകുന്നേരം സാംസ്കാരിക സദസ്സ് 3മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീ: രമേശൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: രതി.കെ ഉദ്ഘാടനം ചെയ്യുന്നു. ശ്രീ:മനോഹരൻ പണിക്കർ കിളിയളം(സംസ്ഥാന കമ്മിറ്റി അംഗം), ശ്രീ:ചിദാനന്ദൻ പൂമംഗലം(സെക്രട്ടറി. തളിപ്പറമ്പ് ശാഖ ), ശ്രീ: ഉണ്ണികൃഷ്ണൻ പണിക്കർ ചെങ്ങൽ(സെക്രട്ടറി. മാടായി ശാഖ),ശ്രീ:അരുൺ ബാബു ഇടക്കെപുറം എന്നിവർ ആശംസ അറിയിക്കും.
UKMSS ചെറുകുന്ന് ശാഖ സെക്രട്ടറി ശ്രീ: ഷൈജു കുളിച്ചാൽ സ്വാഗതവും മഹിളാ വിഭാഗം സെക്രട്ടറി ശ്രീമതി: രജിത സതീശൻ നന്ദിയും പറയും.

തുടർന്ന്, വനിത-പുരുഷ വിഭാഗത്തിന്റെ മെഗാ തിരുവാതിരയും,7മണിക്ക് നാടൻ കലാമേളയോടുകൂടി പരിപാടിക്ക് സമാപനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക