Payangadi
HomeNews

ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന നബിദിന റാലി വ്യാഴാഴ്ച 2 മണിക്ക് മാട്ടൂൽ അതിർത്തിയിൽ നിന്ന് ആരംഭിക്കും

26 Sept 20231 മിനിറ്റ് വായന
ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന നബിദിന റാലി വ്യാഴാഴ്ച 2 മണിക്ക് മാട്ടൂൽ അതിർത്തിയിൽ നിന്ന് ആരംഭിക്കും


മാട്ടൂൽ(www.payangadilive.in): പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജാമാഅത്തും, മാട്ടൂൽ മൻശഅ് വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി മറ്റന്നാൾ ( വ്യാഴം ) മാട്ടൂലിൽ നടക്കും. സയ്യിദ് ത്വയ്യിബ് അൽ ബുഖാരി, സയ്യിദ് ജുനൈദ് അൽ ബുഖാരി, സയ്യിദ് ഹൈദ്രോസ് ബാ അലവി, സയ്യിദ് ബിശ്റുൽ ഹാഫി, തുടങ്ങിയവർ നേതൃത്വം നൽകും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി ഉച്ചക്ക് 2 മണിക്ക് മാട്ടൂൽ മൂസക്കാൻ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് മാട്ടൂൽ സൗത്തിൽ സമാപിക്കും. 

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ സന്ദേശങ്ങൾ , മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങൾ, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. കേരള മുസ്‍ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും മാട്ടൂൽ മൻശഅ്. നശാത്ത് വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക