Payangadi
HomeNews

MRUP സ്കൂൾ സ്പോർട്സ് ഡിവിഷൻ പ്രവർത്തനോദ്ഘാടനവും അനുമോദനവും നടന്നു

14 Sept 20231 മിനിറ്റ് വായന
MRUP സ്കൂൾ സ്പോർട്സ് ഡിവിഷൻ പ്രവർത്തനോദ്ഘാടനവും അനുമോദനവും നടന്നു


മാട്ടൂൽ:(www.payangadilive.in) MRUP സ്കൂൾ സ്പോർട്സ് ഡിവിഷൻ നേതൃത്വത്തിൽ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് ദേശീയാംഗീകാരം നേടിയ ഡോ: അനൂപ് സാറിന് അനുമോദനവും സ്കൂൾ സ്പോർട്സ് ഡിവിഷൻ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിച്ചു. പഴയങ്ങാടി സബ് ഇൻസ്പെക്ടർ ശ്രീ.ഷാജിമോൻ ടി പി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് പ്രധാനധ്യാപിക ശ്രീ. സാജിത അധ്യക്ഷത വഹിച്ച ചടങ്ങിന് സ്പോർട്സ് ഡിവിഷൻ കൺവീനർ ജുമാനത്ത് സ്വാഗതവും സജീഷ് നന്ദിയും പറഞ്ഞു.മാനേജർ മുസ്തഫ ഹാജി, വിനയൻ ,നിഷാദ്, ഹനീഫ്, ഹാരിസ്, നിഖിൽ, അക്ഷയ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക