Kannur
HomeNews

പെരിങ്ങോത്ത് ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

26 Sept 20221 മിനിറ്റ് വായന
പെരിങ്ങോത്ത് ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ


 പെരിങ്ങോം: ഇതര സംസ്ഥാന തൊഴിലാളിയെ താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് വർഷകാലത്തോളമായി പ്രദേശത്ത് വെൽഡിംഗ് ജോലി ചെയ്യുന്ന അസാം ഭുബനിയാർഷിൽ ജസ്വദേശി കുറ്റൂർ പാറക്കടവിൽ വാടകമുറിയിൽ താമസിച്ചു വരികയായിരുന്ന അയൂബ് ഹുസൈനെ (21) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മുറിയിൽതനിച്ചു താമസിച്ചു വരികയായിരുന്ന ഇയാളെ പുറത്ത് കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചലിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.വിവരമറിഞ്ഞെത്തിയ പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക