Payangadi
ഇടക്കേപ്പുറം പാറയിൽമുക്ക് ജനകീയ വായനശാല അയ്യോത്ത് മടക്കര റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു
17 Sept 20231 മിനിറ്റ് വായന

കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടക്കേപ്പുറം പാറയിൽമുക്ക് ജനകീയ വായനശാല അയ്യോത്ത് മടക്കര റോഡ് നവീകരണ
പ്രവൃത്തിയുടെ
ഉദ്ഘാടനം
എം വിജിൻ എം എൽ എ പാറയിൽ മുക്കിൽ വെച്ച് നിർവഹിച്ചു.
കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രതി അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീരാഗ് കെ റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ മുഖ്യാതിഥിയായി
സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവൃത്തിക്ക് 94 ലക്ഷം രൂപയാണ് അനുവദിച്ചത്.
മൂന്ന് കിലോമീറ്ററിൽ ടാറിംഗ് ചെയ്ത് നവീകരിക്കുന്ന റോഡ് നിലവിലുള്ള 3 മീറ്റർ വീതിയിൽ നിന്നും 3.80 വീതിയിൽ ടാറിംഗ് ചെയ്യും. ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തിയും ഷോൾഡർ കോൺഗ്രീറ്റും ചെയ്യും.
പൊതുമരാമത്ത് റോഡ്സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം ഗണേഷൻ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത വി, എൻ ശ്രീധരൻ, കെ.വി ശ്രീധരൻ, സന്തോഷ് ചന്ദ്ര ബോസ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗം കെരാഘവൻ നന്ദി പറഞ്ഞു.





