Kerala
HomeNews

ആധികാരിക ജയം: തമിഴ്‌നാടിനെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

9 Nov 20191 മിനിറ്റ് വായന
ആധികാരിക ജയം: തമിഴ്‌നാടിനെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍



എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തമിഴ്‌നാടിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ മൂന്നുഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

മുപ്പത്തിമൂന്നാം മിനിറ്റില്‍ ജിതന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ മൂന്നാം ഗോളും വലയിലായി. എണ്‍പത്തിമൂന്നാം മിനിറ്റില്‍ മൗസുഫാണ് നാലാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജിജോ അഞ്ചാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ എമിലും വല ചലിപ്പിച്ചു.

ഇന്നത്തെ കളിയില്‍ സമനിലയായാലും കേരളത്തിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെത്താമായിരുന്നു. ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം കളത്തിലിറങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ആന്ധ്രയോടുള്ള ജയം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക