Kerala
HomeNews

വയനാട്ടില്‍ പുറത്തുനിന്നുള്ളവര്‍ വേണ്ട; കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം

5 Feb 20191 മിനിറ്റ് വായന
വയനാട്ടില്‍ പുറത്തുനിന്നുള്ളവര്‍ വേണ്ട; കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം

കല്‍പ്പറ്റ: വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിന് മുമ്പേ പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥി മോഹികളെ തടയിട്ട് യൂത്ത് കോണ്‍ഗ്രസ്. വയനാട്ടിലേക്ക് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് പുറത്തുനിന്നുള്ളവരെ വയനാട്ടില്‍ മത്സരിപ്പിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കേശവ് യാദവിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. അന്തരിച്ച വയനാട് എം.പി എം.ഐ ഷാനവാസിന്റെ മകള്‍ അമീന വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ അപ്പോള്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റെങ്കിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സിറ്റിംഗ് എംപിമാരില്‍ അനിവാര്യവല്ലാത്തവര്‍ മാറിനില്‍ക്കണമെന്നും കെട്ടിയിറക്കിയും അടിച്ചേല്‍പ്പിച്ചുമുള്ള സ്ഥാനാര്‍ത്ഥികളെ വേണ്ടന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് തന്നെ ആവശ്യപ്പെട്ടിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക