Information
HomeNews

ചുമര്‍ തുരന്ന് മോഷ്ടിച്ചത് മൂന്നുലക്ഷം രൂപയുടെ മലഞ്ചരക്ക്; സാധനം കൊണ്ടുപോകാന്‍ ഓട്ടോയും മോഷ്ടിച്ചു

4 Jun 20231 മിനിറ്റ് വായന
ചുമര്‍ തുരന്ന് മോഷ്ടിച്ചത് മൂന്നുലക്ഷം രൂപയുടെ മലഞ്ചരക്ക്; സാധനം കൊണ്ടുപോകാന്‍ ഓട്ടോയും മോഷ്ടിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ. വിനോദ് (41), കയ്യൂര്‍ സ്വദേശിയും ഇപ്പോള്‍ തളിപ്പറമ്പിലെ കോര്‍ട്ടേഴ്സിലെ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍ (35) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. എം.വി. ഷീജുവും സംഘവും പിടികൂടിയത്.
അഖിലിനെ തളിപ്പറമ്പില്‍നിന്നും വിനോദിനെ കഴിഞ്ഞദിവസം വൈകീട്ട് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്നുമാണ് പിടികൂടിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കവര്‍ച്ച ആസൂത്രണംചെയ്ത മുഖ്യ സൂത്രധാരന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 14-ന് രാത്രിയില്‍ കാറമേലിലെ എം. അമീറലിയുടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അല്‍ അമീന്‍ ട്രേഡേഴ്സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കിമാറ്റി വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്‌സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയോളം വരുന്ന സാധനങ്ങളായിരുന്നു നഷ്ടപ്പെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക