Payangadi
HomeNews

മാട്ടൂലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു

29 Sept 20231 മിനിറ്റ് വായന
മാട്ടൂലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു


മാട്ടൂൽ:(www.payangadilive.in)
മാട്ടൂൽ അസീസ് ഹോട്ടൽ ബസ്റ്റോപ്പിന് സമീപം
ബസ്സുകളുടെ മത്സര ഓട്ടത്തിനിടയിലുള്ള ഓവർടേക്കിനിടയിൽ ഒരു ബസ് മറ്റൊരു ബസ്സിനു പിറകിൽ  കൂട്ടിയിടിച്ചു .
ബസ്സിൽ ഉണ്ടായിരുന്ന കുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ കൊണ്ടുപോയി,
മറ്റു യാത്രക്കാർക്കും ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. പഴയങ്ങാടി, പുതിയങ്ങാടി മാട്ടൂൽ റൂട്ടുകളിൽ ബസ്സുകളുടെ അമിത വേഗത കാരണം നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും മത്സരയോട്ടത്തിന് യാതൊരു കുറവും ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക