Payangadi
HomeNews

ഹാർപിക് കുടിച്ച് ചികിത്സയിലായിരുന്ന കണ്ണപുരം സ്വദേശിയായ വയോധിക മരിച്ചു

21 Sept 20231 മിനിറ്റ് വായന
ഹാർപിക് കുടിച്ച് ചികിത്സയിലായിരുന്ന കണ്ണപുരം സ്വദേശിയായ വയോധിക മരിച്ചു


ഹാർപിക് കുടിച്ച് ചികിത്സയിലായിരുന്ന വായോധിക മരിച്ചു. കണ്ണപുരം മൊട്ടമ്മൽ ചുണ്ടയിൽ ഒ.വി ഹൗസിൽ കാർത്യായനി(66)ആണ് മരിച്ചത്.ഇക്കഴിഞ്ഞ 18നാണ് ഇവർ കക്കൂസിൽ ഒഴിക്കുന്ന ഹാർപിക് എടുത്തു കുടിച്ചത്.

അതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. തനിച്ച് താമസിക്കുന്നതിലുള്ള വിഷമമാണ് മരണകാരണമെന്ന് പറയുന്നു. കണ്ണപുരം പൊലീസ് കേസ് എടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക