Information
കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനം ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു..
30 May 20231 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/ Govt.Cost sharing institutions/Self Financing) യു.ജി കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/Management/Sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അവസാന തീയതി 2023 ജൂൺ 12, 5 P.M.
കമ്മ്യൂണിറ്റി, മാനേജ്മെന്‍റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈ൯ അപേക്ഷയുടെ പ്രിന്‍റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ
1.ഫോട്ടോ, ഒപ്പ്
2.എസ്എസ്എൽസി
3.പ്ലസ് ടു മാർക്ക് ലിസ്റ്റ്
4. മൊബൈൽ ഫോൺ
5. ആധാർ കാർഡ്
അപേക്ഷ ഫീസ്
➖➖➖➖➖➖
(ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 500/-)
(SC/ST വിഭാഗങ്ങൾക്ക് 300/-)





