Kannur
നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം...
26 Aug 20221 മിനിറ്റ് വായന

നേത്രദാനം മഹത്തരമായ കർമമാണെന്നും മരണാനന്തര നേത്രദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, അന്ധതാനിവാരണ സൊസൈറ്റി എന്നിവ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ. (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവൻ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.പ്രീത, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ.അനിൽകുമാർ, ജില്ലാ നഴ്സിങ് ഓഫീസർ ജയശ്രീ കുഞ്ഞച്ചൻ, ജില്ലാ മീഡിയ ഓഫീസർ ജോസഫ് മാത്യു, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ജയകുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മരണാനന്തരം നേത്രദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. ചിത്രരചനാമത്സര വിജയികളെ അനുമോദിക്കുകയും ചെയ്തു.





