Kannur
പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽ ലോറി ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ..
30 Nov 20191 മിനിറ്റ് വായന

ചരക്ക് ലോറി ഡ്രൈവര്‍ ക്യാബിനകത്ത് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍. തമിഴ്‌നാട് തേനി സ്വദേശി അബു താഹിര്‍ എന്ന ഏലിയാസ് ബായിയെയാണ് നിര്‍ദ്ദിഷ്ട പുതിയ ബസ് സ്റ്റാന്റ് റോഡില്‍ നിര്‍ത്തിയിട്ട ലോറിയുടെ ക്യാബിനകത്ത് മരിച്ച നിലയില്‍ കാലത്ത് കാണപ്പെട്ടത്. 50 നോടടുത്ത് പ്രായം തോന്നിക്കുന്ന ഡ്രൈവര്‍ ക്യാബിനകത്ത് ഇടതു ഭാഗത്തായി മുകളില്‍ കെട്ടിയ പ്ലാസ്റ്റിക് കയറിനകത്ത് കുരുക്കിടാതെ തല വച്ച നിലയിലാണ് കാണപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നും ചെട്ടിനാട് സിമന്റുമായി എത്തിയ അന്നയാന്‍ കമ്പനിയുടെ ടി.എന്‍ 47 എ.ക്യു 4206 ലോറി ഡ്രൈവറാണ് മരിച്ച നിലയില്‍ കാണപ്പെട്ട അബു താഹിര്‍. ഇതേ കമ്പനിയുടെ അഞ്ചോളം സിമന്റ് ലോറികള്‍ വേറെയുമുണ്ടായിരുന്നു. എന്നാല്‍ അതിലെ ഡ്രൈവര്‍മാര്‍ക്ക് ഇയാളെ കുറിച്ച് ഒന്നുമറിയില്ലത്രെ. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. നീലേശ്വരത്ത് ഇറക്കുവാനായാണത്രെ സിമന്റുമായെത്തിയത്. എന്നാല്‍ സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് നടക്കുന്നതിനാല്‍ രാത്രി ലോഡുമായുള്ള യാത്രക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണത്രെ ലോറി പയ്യന്നൂരില്‍ പാര്‍ക്ക് ചെയ്തത്. രാത്രി 9 മണിയോടെ ഡ്രൈവര്‍മാരെല്ലാം ഉറങ്ങാനായി ലോറികളിലേക്ക് പോയതായും പറയുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി ദുരൂഹ സാഹചര്യത്തില്‍ നടന്ന മരണത്തെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. .






