Kerala
വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും
18 Sept 20231 മിനിറ്റ് വായന
റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. വായ്പ തിരിച്ചടവിനെ കുറിച്ച് ബാങ്കുകളിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മിക്ക ആളുകളും മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്. വായ്പാ തിരിച്ചടവിനുള്ള കാലാവധി കഴിഞ്ഞാൽ ബാങ്ക് പ്രതിനിധികൾ വായ്പയെടുത്തവരുടെ വീട്ടിലേക്ക് എത്തുന്നതാണ്. വായ്പ തിരിച്ചടവ് വർദ്ധിപ്പിച്ച് കൂടുതൽ കളക്ഷൻ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പലിശ നിരക്കിലെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.





