Payangadi
HomeNews

പുഴയില്‍ വീണ് കണ്ണപുരം സ്വദേശി മരിച്ചു

20 Aug 20231 മിനിറ്റ് വായന
 പുഴയില്‍ വീണ് കണ്ണപുരം സ്വദേശി മരിച്ചു


വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് (38) ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. ഇതില്‍ തളിപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക