Kerala
HomeNews

ഗൂഗിളിനോടു മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്ന് ഉത്തരം; ഇതിനെതിരെ പ്രതികരിക്കാന്‍ ക്യാമ്പയ്ന്‍

7 Jan 20191 മിനിറ്റ് വായന
ഗൂഗിളിനോടു മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്ന് ഉത്തരം; ഇതിനെതിരെ പ്രതികരിക്കാന്‍ ക്യാമ്പയ്ന്‍

കോഴിക്കോട്: ഗൂഗളില്‍ മുഖ്യമന്ത്രിയാര് എന്ന് പരിശോധിച്ചാല്‍ പിണറായി വിജയന്റെ പേര്. ശബരിമല വിഷയത്തിന് ശേഷം പിണറായി വിജയനെതിരേ വന്‍ കാമ്പയിനിങാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരേ പ്രതിരോധ കാമ്പയിനിങ്ങും നടക്കുന്നുണ്ട്. 

പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് തിരച്ചിലില്‍ ഒന്നാമതായി തെളിയുക. ഇതില്‍ ഏറ്റവും രസകരമായ കാര്യം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി വിജയന്റെ ഉത്തരമാണ് വരിക. Who is the bad chief minister of Kerala എന്ന ചോദ്യത്തിന് എ.കെ ആന്റണി എന്നാണ് ഉത്തരം. അതേസമയം bad chiefminister of Kerala എന്ന് ചോദിച്ചാല്‍ പിണറായി വിജയന്‍ എന്ന ഉത്തരവും വരും.

ഇത് ആദ്യമായല്ല ഇത്തരത്തില്‍ വിചത്രമായ സെര്‍ച്ച് റിസള്‍ട്ട് ഗൂഗിള്‍ കാണിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ഏറ്റവും വലിയ പത്ത് കുറ്റവാളികളുടെ ചിത്രങ്ങളില്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കൊപ്പവും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമനൊപ്പവുമാണ് മോദിയുടെ ചിത്രം വന്നിരുന്നത്. 


 



from Anweshanam | The Latest News From Kerala http://bit.ly/2QuVism

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക