Payangadi
HomeNews

പഴയങ്ങാടിയിൽ ഏറനാടിന് സ്റ്റോപ്പ്; ആഹ്ലാദത്തിൽ നാട്

16 Aug 20231 മിനിറ്റ് വായന
പഴയങ്ങാടിയിൽ ഏറനാടിന് സ്റ്റോപ്പ്; ആഹ്ലാദത്തിൽ നാട്


പഴയങ്ങാടി :(www.payangadilive.in)
സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് പഴയങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും തീവണ്ടിയാത്രക്കാർ. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിന് ചൊവ്വാഴ്ചമുതൽ സ്റ്റോപ്പനുവദിച്ചു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ രാവിലെ 9.10-നും ഉച്ചകഴിഞ്ഞ്‌ 2.45-നും തീവണ്ടി എത്തിച്ചേർന്നപ്പോർ യാത്രക്കാർ വരവേൽപ്പ് നടത്തി.

കെ.വി. റിയാസ്, എം.പി. കുഞ്ഞിക്കാതിരി, പി. അബ്ദുൾ ഖാദർ, പി.വി. ഗഫൂർ, സാമൂഹികപ്രവർത്തകൻ വി.ആർ.വി. ഏഴോം, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. ചന്ദ്രാംഗദൻ, എ.പി. ബദറുദ്ദീൻ, അഡ്വ. പി.പി. സുനിൽകുമാർ, കെ.പി. രവീന്ദ്രൻ, പി.വി. അബ്ദുള്ള, ഇ.പി. പ്രമോദ്, മുഹമ്മദ് ഹാഷിം, മഹമ്മൂദ് വാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക