Payangadi
HomeNews

പഴയങ്ങാടിയിൽ പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷപെടുത്തി മാതൃകയായി വിദ്യാർത്ഥി...

28 Jul 20231 മിനിറ്റ് വായന
പഴയങ്ങാടിയിൽ പരിക്കേറ്റ വെള്ളിമൂങ്ങയെ രക്ഷപെടുത്തി മാതൃകയായി വിദ്യാർത്ഥി...
പഴയങ്ങാടി (www.payangadilive.in) : ചിറക് ഒടിഞ്ഞ് പരിക്കേറ്റ് വെള്ളത്തിൽ വീണു കിടന്ന വെള്ളിമൂങ്ങയെ പ്രാഥമിക ശുശ്രൂഷ നൽകി ഫോറസ്റ്റ് റസ്ക്യൂ ടീമിന് കൈമാറി മാതൃകയായി വിദ്യാർത്ഥി. താവത്തെ സായൂജ് സന്തോഷാണ് മാതൃകാപരമായ ഈ പ്രവർത്തനം ചെയ്തത്. പ്രാഥമിക ശുശ്രൂഷ നൽകി വെള്ളി മൂങ്ങയെ ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം പവിത്രൻ അന്നൂർകാരന് കൈമാറി.
മുണ്ടപ്രം വേൽഫയർ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സായൂജ് സന്തോഷ്.

Sayooj Santhosh
സായൂജ് സന്തോഷ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക