Kerala
HomeNews

പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ മൃതദേഹം യുവതിയുടെതെന്ന് കണ്ടെത്തി

13 Feb 20191 മിനിറ്റ് വായന
പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ മൃതദേഹം യുവതിയുടെതെന്ന് കണ്ടെത്തി

ആലുവ: പെരിയാറില്‍ കരിങ്കല്ല് കെട്ടി താഴ്ത്തിയ മൃതദേഹം യുവതിയുടെതെന്ന്  കണ്ടെത്തി. പുതപ്പിനുള്ളില്‍ പൊതിഞ്ഞു കരിങ്കല്ലു കെട്ടി പെരിയാറില്‍ താഴ്ത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണു നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.

യുസി കോളജിനു സമീപം വിന്‍സന്‍ഷ്യന്‍ വിദ്യാഭവനു പുറകിലെ കുളിക്കടവില്‍ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. മരക്കൂട്ടത്തില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു. പുതപ്പിനുള്ളില്‍നിന്ന് അഴുകിയ കൈ പുറത്തേക്കു തള്ളി നില്‍ക്കുകയായിരുന്നു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.


 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക