Kannur
HomeNews

കണ്ണൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുത കമ്പി പൊട്ടിവീണു 

18 Aug 20201 മിനിറ്റ് വായന
കണ്ണൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുത കമ്പി പൊട്ടിവീണു 

കോര്‍പ്പറേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുത കമ്പി പൊട്ടിവീണു. കെ.എല്‍ 13 എ.ഡി 8326 നമ്പര്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് വൈദ്യുത കമ്പി പൊട്ടിവീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഈ സമയം ഓട്ടോറിക്ഷയ്ക്കുള്ളിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും പുറത്തേക്ക് ഓടി മാറുകയായിരുന്നു.

കമ്പി പൊട്ടിവീണ ഉടനെ വൈദ്യുത ബന്ധം നിലച്ചതിനാലാണ് അപകടം ഒഴിവായത്. അപകട സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി ലൈന്‍ അറ്റകുറ്റപ്പണി നടത്തി വൈദ്യത ബന്ധം പുനഃസ്ഥാപിച്ചു. ഇതേ തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക