Payangadi
HomeNews

അടുത്തിലയിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു; കൂടുതൽ വിവരങ്ങൾ....

26 Jul 20231 മിനിറ്റ് വായന
അടുത്തിലയിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു; കൂടുതൽ വിവരങ്ങൾ....


പഴയങ്ങാടി (www.payangadilive.in) : കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയങ്ങാടി-പിലാത്തറ കെ.. എസ്. ടി.പി.റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം.

ചെറുതാഴം പടന്നപ്പുറത്തേ പടിഞ്ഞാറെ വീട്ടിൽ അശ്വൻ (19) ആണ് മരിച്ചത്. പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയിൽ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിൻചക്രം കയറിയാണ് മരണം സംഭവിച്ചത്.


മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശൻ -റിജ ദബതികളുടെ മകനാണ്. സഹോദരൻ: അഖിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക