വിമത ശബ്ദമയുര്‍ത്തിയവര്‍ ബാഹ്യ ഇടപെടലുകള്‍ക്ക് സമ്മര്‍ദങ്ങള്‍ക്കും അടിപ്പെട്ട് എസ് എഫ് ഐക്ക് കീഴടങ്ങി..

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ യൂണിവേഴ്സിറ്റി കോളജില്‍ വിമത ശബ്ദമയുര്‍ത്തിയവര്‍ ബാഹ്യ ഇടപെടലുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അടിപ്പെട്ട് എസ് എഫ് ഐക്ക് കീഴടങ്ങി. അഖിലിനെ ആക്രമിച്ച കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മും എസ്എഫ്‌ഐയും നടക്കുന്ന കരുനീക്കങ്ങളുടെ ഭാഗമായി സ്ഥാനമാനങ്ങള്‍ നല്‍കിയാണ് വിമതരുമായി ധാരണയിലെത്തിയത്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തില്‍ അഖില്‍ വധശ്രമക്കേസിലെ വാദി ഉമൈറിനെ ഉള്‍പ്പടെ എസ് എഫ് ഐ പങ്കെടുപ്പിച്ചു.
എസ് എഫ് ഐയുടെ ഗുണ്ടായിസത്തിനെതിരെ കത്തിക്കയറി ഉമൈറാണ് അഖില്‍ വധശ്രമക്കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വിമത വിഭാഗത്തിന് വെള്ളവും വളവും നല്‍കിയത്. ഉമൈറിന്റെ കീഴിലായിരുന്നു വിദ്യര്‍ഥികള്‍ തെരുവില്‍ എസ് എഫ് ഐ നേതൃത്വത്തിന്റെ ഏകാധിപത്യത്തിനെതിരെ രോഷം കൊണ്ടത്. കലണ്ടറില്‍ ആഴ്ച ഒന്നു മാറുമ്പോള്‍ വിമത ശബ്ദം നിശബ്ദമാവുകയാണ്. എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ മുദ്രവാക്യം വിളിക്കാന്‍ ഉമൈര്‍ മുന്നിലുണ്ടായിരുന്നു.
യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും പ്രകടനത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ അണി നിരത്താന്‍ എസ്എഫ്ഐക്കായി. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉദ്ഘാടനം ചെയത മാര്‍ച്ച് ഒരു ശക്തിപ്രകടനമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ 19 ഏരിയ കമ്മിറ്റികളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് പുറമേ യൂണിവേഴ്സിറ്റി കോളജ് ഉള്‍പ്പടെ നഗരത്തിലെ എല്ലാ വിദ്യാലയങ്ങളുടെ ബാനറിന് കീഴിലും വിദ്യാര്‍ഥികളെ എസ് എഫ് ഐ അണിനിരത്തി.





