Kerala
HomeNews

പ്രധാനമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന; മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

9 Feb 20191 മിനിറ്റ് വായന
പ്രധാനമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന; മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് ഇന്ത്യന്‍ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

എന്നാല്‍ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത് വന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകവും ആര്‍ക്കും കൈവശപ്പെടുത്താനാകാത്ത ഭാഗവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മറുപടി നല്‍കി. അരുണാചല്‍ പ്രദേശ് ചൈയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക