Payangadi
കുഞ്ഞിമംഗലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
30 Jul 20211 മിനിറ്റ് വായന

കുഞ്ഞിമംഗലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി യോടെയാണ് വണ്ണച്ചാലിലെ പി.വി കമലാക്ഷിയുടെ ഉപയോഗിക്കാതെ നിറച്ചുവെച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. സംഭവം അർദ്ധരാത്രി ആയതുകൊണ്ടും ഗ്യാസിന് തീപിടിക്കാത്തതു കൊണ്ടും മറ്റ് അപകടങ്ങൾ ഒഴിവായി.പൊട്ടിത്തെറിയിൽ അയൽവാസിയായ പി.വി കുഞ്ഞാതിയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.പയ്യന്നൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.





