Kannur
വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
15 Feb 20191 മിനിറ്റ് വായന

മട്ടന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിന്‍ കീഴിലെ ജ്യോതിഷ് ബാബുവിനെ (24) യാണ് മട്ടന്നൂര്‍ സിഐ ജോഷി ജോസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. വീട്ടുകാരുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. വിദ്യാര്‍ഥിനി ബന്ധുവിനൊപ്പം എറണാകുളത്തെ ആശുപത്രിയില്‍ പോയ സമയത്താണ് യുവാവുമായി പരിചയത്തിലായത്. മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.





