Payangadi
HomeNews

കാഴ്ചയല്ല, കാര്യമാണ് ചെറുകുന്നിലെ മുഹമ്മദിന് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി

30 Jun 20231 മിനിറ്റ് വായന
കാഴ്ചയല്ല, കാര്യമാണ്  ചെറുകുന്നിലെ    മുഹമ്മദിന് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി


പഴയങ്ങാടി
: ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം വിജയിക്കാറുള്ള പോഷകസമ്ബുഷ്ടമായ ഡ്രാഗണ്‍ ഫ്രൂട്ട് വ്യാവസായികാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തി മുൻ പ്രവാസിയുടെ വിജയഗാഥ.ചെറുകുന്ന് പള്ളിക്കരയിലെ ടി.എം.വി മുഹമ്മദാണ് ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ‌ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിലേര്‍പ്പെട്ടിരിക്കുന്നത്.

വീടിന്റെ മുൻവശത്തും പിറക് വശത്തുമുള്ള വളപ്പില്‍ അമ്ബതോളം ഡ്രാഗണ്‍ ഫ്രൂട്ട് തൈകളാണ് കൃഷി ചെയ്തത്.തൈകളില്‍ നിന്ന് എടുത്ത തണ്ടുകള്‍ ഗ്രോ ബാഗുകളില്‍ വച്ചുപിടിപ്പിച്ചാണ് വില്പന നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്ബ് കൊണ്ടുവന്ന. മലേഷ്യൻ റെഡ് ഇനം തൈകള്‍ കൃഷി ചെയ്താണ് തുടക്കം. നല്ല വിധത്തില്‍ വെയില്‍ ഏല്‍ക്കുന്നിടമാണ് കൃഷിക്ക് അനുയോജ്യം.

രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് തൈകളുടെ പരിപാലനത്തിന് എടുക്കുന്ന സമയം.ആഴ്ചയില്‍ രണ്ട് തവണ മാത്രമേ വെള്ളം നല്‍കേണ്ടത് ഉള്ളു.കോഴിവളമാണ് തൈകള്‍ക്ക് നല്‍കുന്നത്.ഒരു ചെടിയില്‍ പത്ത് മുതല്‍ പതിനഞ്ചു വരെ ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ വിളയും.ഐസ്ക്രീം,ജ്യൂസ് എന്നീ വിഭവങ്ങള്‍ ഉണ്ടാക്കുവാനും നേരിട്ട് കഴിക്കുവാനുമുള്ള സ്വാദിഷ്ടമായ ഒരു ഫലവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ചെറുകുന്ന് കൃഷി ഭവന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട് എന്ന് മുഹമ്മദ് പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക