Payangadi
HomeNews

തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ: രണ്ടാം സ്ഥാനം പട്ടുവം ഗ്രാമപഞ്ചായത്തിന്...

24 Jun 20231 മിനിറ്റ് വായന
തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ: രണ്ടാം സ്ഥാനം പട്ടുവം ഗ്രാമപഞ്ചായത്തിന്...
തളിപ്പറമ്പ്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 2023-24 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ലേബർ ബഡ്ജറ്റിന്  ആനുപാതികമായി ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം പട്ടുവം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.

ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസിൽ നിന്നും പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടരി പി വി അനിൽകുമാർ, അക്രഡിറ്റഡ് എഞ്ചിനീയർ കെ കാർത്തിക് , അക്കൗണ്ടൻ്റ് കം ഐ ടി അസിസ്റ്റൻ്റ് മാരായ ബീന മാത്യു , ടി പി നീതു എന്നിവർ പങ്കെടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക