Payangadi
മാട്ടൂലില്‍ വീടിന് തീപിടിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം
26 Jun 20231 മിനിറ്റ് വായന
ആലി മുഹമ്മദിന്‍റെ ഇരുനില വീടാണ് അഗ്നിക്കിരയായത്.
തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാര്‍ ഭയന്ന് പുറത്തേക്കോടി. ഇതിനിടയില്‍ ഒരു കുട്ടി മുറിക്കുള്ളില്‍ അകപ്പെട്ടന്ന സംശയം പരന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി.
പിന്നീട് കുട്ടിയെ വീടിന് പിറകുവശത്ത് നിന്ന് കണ്ടുകിട്ടി. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തുമ്ബോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു.
മുകള്‍ നിലയിലെ മൂന്ന് മുറികളിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.





