Payangadi
HomeNews

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ-3 വിജയിയായി ചെറുതാഴം മണ്ടൂരിലെ പല്ലവി രതീഷ് ...

20 Mar 20231 മിനിറ്റ് വായന
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ-3 വിജയിയായി ചെറുതാഴം മണ്ടൂരിലെ പല്ലവി രതീഷ് ...

പഴയങ്ങാടി (www.payangadilive.in) : മലയാളത്തിലെ ശ്രദ്ധേയമായ സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാം സീസണിൽ പല്ലവി രതീഷ് വിജയിയായി. ഞായറാഴ്ച നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലെയിൽ വച്ച് ഗായിക കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് പല്ലവിയ്ക്ക് ട്രോഫി സമ്മാനിച്ചു. ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായും തിരഞ്ഞെടുക്കപ്പെട്ടു.

× അഭിനന്ദനങ്ങൾ! ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ-3 ജേത്രിയായ പല്ലവി രതീഷിന് പഴയങ്ങാടി ലൈവിന്റെ അഭിനന്ദനങ്ങൾ.


 വിളയാങ്കോട് സെന്റ് മേരിസ് എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  കണ്ണൂർ ജില്ലയിലെ ചെറുതാഴം മണ്ടൂരിലെ  രതീഷ് കുമാർ പല്ലവിയുടേയും ഷൈനിയുടെയും മകളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക