Kerala
കന്യാകുമാരിയില്‍ വന്‍ ലഹരിവേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു
26 Nov 20201 മിനിറ്റ് വായന

കന്യാകുമാരി: കന്യാകുമാരി തീരത്ത് വന്‍ ലഹരിവേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ്ഗാര്‍ഡ് പിടികൂടി. 100 കിലോ ഹെറോയിന്‍, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. കടലില്‍ പട്രോളിങ് നടത്തുന്നതിനിടെ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ ബോട്ട് തടയുകയും പരിശോധന നടത്തുകയുമായിരുന്നു





