Payangadi
മാടായി ഇട്ടമ്മൽ സുൽത്താൻ തോടിന് സമീപം പുലിയെ കണ്ടതായി വ്യാജ പ്രചരണം...
22 Dec 20221 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in) :
മാടായി ഇട്ടമ്മൽ സുൽത്താൻ തോടിന് സമീപം പുലിയെ കണ്ടതായി വ്യാജ പ്രചരണം. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് പുലിയെ കണ്ടതായും വീഡിയോയും പ്രചരിക്കുന്നത്. പഴയങ്ങാടി ലൈവ് അഡ്മിൻസിന് നിരവധി പേർ ഈ വീഡിയോയും ക്യാപ്‌ഷനും പങ്കുവയ്ക്കുകയും വായനക്കാർ ആശങ്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിൽ വീഡിയോ രാജസ്ഥാനിലെ ഉദയ്പൂരിൽ മുന്നെ ചിത്രീകരിച്ചതാണെന്ന് മനസ്സിലായി. ഇതേ ദൃശ്യം നൽകി പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി അഭ്യൂഹം പരത്തുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ക്യാപ്ഷൻ താഴെ നൽകുന്നു.
" ഇട്ടമ്മൽ സുൽത്താൻതോടിന് സമീപം ശ്മശാനത്തിന് പിറകിൽ കാട്ടിൽ പുലിയെ കണ്ടതായി പരിസരത്ത് താമസിക്കുന്നവർ അറിയിചിട്ടുണ്ട്. പഴയങ്ങാടി പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്. എലാവരും ശ്രദ്ധിക്കുക"





