Information
കോട്ടക്കീൽ– പട്ടുവംകടവ് പാലത്തിനടിയിലെ മണ്ണ് നീക്കിയില്ല..
14 Jan 20191 മിനിറ്റ് വായന

ഏഴോം–പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടക്കീൽ –പട്ടുവംകടവ് പാലത്തിനടിയിലെ പുഴയിലെ മണ്ണു നീക്കം ചെയ്തില്ല. പാലത്തിന്റെ പട്ടുവം ഭാഗത്തു മണ്ണ് നീക്കം ചെയ്തുവെങ്കിലും ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ ഭാഗത്തെ തുണുകൾക്കിടയിലുളള പുഴയിലെ മണ്ണ് നീക്കിയിട്ടില്ല. കരാറുകാരന്റെ അനാസ്ഥയാണെന്നു പരാതി ഉയർന്നിട്ടുണ്ട്..
പാലം പണിയുടെ ഭാഗമായി പൈലിങ് പ്രവൃത്തിക്ക് ഉപയോഗിച്ച മണ്ണാണു നീക്കം ചെയ്യാത്തത്. കോട്ടക്കീൽ ഭാഗത്തെ 2 തൂണുകൾക്കിടയിലാണ് ഇപ്പോൾ മണ്ണു മൂടി കാടുകയറിക്കിടക്കുന്നത്. ഇതു മത്സ്യ തൊഴിലാളികൾക്കും ദുരിതം തീർക്കുന്നുണ്ട്. പുഴയിലെ ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ല. 2017 ജനുവരി 17നാണു പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്..
കടപ്പാട്: മലയാള മനോരമ പഴയങ്ങാടി