അറ്റകുറ്റപണികള്‍ക്കായ് പഴയങ്ങാടി പാലം ഇന്ന് ഒക്ടോബർ 23 മുതല്‍ അടച്ചിടും

പഴയങ്ങാടി: അറ്റകുറ്റപണികള്‍ക്കായ് പഴയങ്ങാടി പാലം ഒക്ടോബര്‍ 23 മുതല്‍ അടച്ചിടുമെന്ന് എം.വിജിന്‍ എം എല്‍ എ അറിയിച്ചു. പഴയങ്ങാടി പാലത്തിന് മുകളിലെ പഴയ എക്സ്പാൻഷൻ മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഭാഗമായി ആണ് പഴയങ്ങാടി പാലം അടച്ചിടുന്നത്. എക്സ്പാൻഷൻ ജോയിന്റുകൾ തകർന്നത് കാരണം വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്.
പഴയങ്ങാടി കണ്ണൂർ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് നിയന്ത്രണം ഇല്ല. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ ഹൈവേ വഴി കടന്നു പോകണം. വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി വളപട്ടണത്തും പിലാത്തറയിലും പോലീസിനെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് പഴയങ്ങാടി ടൗണിൽ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഒക്ടോബർ 23 മുതൽ നവംബർ 23 വരെയാണ് നിയന്ത്രണം.
പ്രവൃത്തിയുമായ് ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.





