Payangadi
HomeNews

ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

24 Sept 20221 മിനിറ്റ് വായന
ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...
പഴയങ്ങാടി (www.payangadilive.in): കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍(50), ദയാനന്ദന്‍(33), കെ.ബിജു(47), ഹരീഷ്‌കുമാര്‍(63), ശ്രീജിത്ത്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചെറുകുന്ന് തറയില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം ജംഗ്ഷന് മുന്നിലായിരുന്നു അപകടം.

കെ.എല്‍ 11 ബി.എച്ച് 2388 കാറില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

പരിക്കേറ്റവരെ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിലാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവരെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Accident, Cherukunnu, Kannur, Road Accident, Pazhayangadi, Payangadi Live, Payangadi News

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക