Payangadi
പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡ് പിഡബ്ല്യുഡി ഏറ്റെടുത്തു; അറ്റകുറ്റപ്പണിക്ക് കാൽക്കോടി രൂപയും..
23 Sept 20221 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in): പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. പാപ്പിനിശേരി, താവം മേൽപാലങ്ങളൊഴികെയാണ് ഏറ്റെടുത്തത്.
കെഎസ്ടിപി കരാറുകാർക്ക് റോഡ്, പാലം എന്നിവയുൾപ്പെടെ ഒരു വർഷമായിരുന്നു കരാർ കാലാവധി. അതിനാൽ പൊതുമരാമത്ത് വകുപ്പിന് റോഡിന്റെയും പാലത്തിന്റെയും അറ്റകുറ്റപ്പണി നടത്താനായില്ല. ഇനി അറ്റകുറ്റപ്പണി താമസിയാതെ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനിയർ കെ ശ്രീരാഗ് അറിയിച്ചു.
അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പിന് 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡിലെ കുഴികളടയ്ക്കാനും ഓവുചാലുകൾക്ക് സ്ലാബിടാനുമാണ് തുക ചെലവഴിക്കുക. വാഹനാപകടത്തിൽ തകർന്ന കണ്ണപുരത്തെ ക്രാഷ് ബാരിയറും പുനസ്ഥാപിക്കും.
പാപ്പിനിശേരി മുതൽ പിലാത്തറവരെയുള്ള റോഡിലെ കുഴികൾ സെൽ മാക്സ് മിശ്രിതം ഉപയോഴിച്ചാണ് അടയ്ക്കുന്നത്. ഓടകൾ അടയ്ക്കുന്നതിനായി 1400 സ്ലാബുകൾ തയ്യാറാക്കി.
Keywords: Pilathara Pappinissey KSTP Road, PWD, Pazhayangadi, Pilathara, Pappinissey, Kannur, Payangadi Live, Payangadi News





