Payangadi
HomeNews

പഴയങ്ങാടി റയിൽവെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്; മുസ്ലിം ലീഗ് മാർച്ച് നടത്തി- മാർച്ചിൽ സംഘർഷം..

5 Sept 20221 മിനിറ്റ് വായന
പഴയങ്ങാടി റയിൽവെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്; മുസ്ലിം ലീഗ് മാർച്ച് നടത്തി- മാർച്ചിൽ സംഘർഷം..
പഴയങ്ങാടി: റെയിൽവെ അണ്ടർ ബ്രിഡ്ജിന്റെ വീതിക്കുറവ് കാരണം നിരന്തരം അനുഭവപ്പെടുന്ന വാഹന ഗതാഗതക്കുരുക്ക് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും സാരമായി ബാധിക്കുന്നതിനെ തുടർന്ന് കല്യാശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി പഴയങ്ങാടി പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് പഴയങ്ങാടി റയിൽവെ അടിപാതക്ക് സമീപം കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യ്തു.

പുതിയ അടിപ്പാത നിർമ്മിക്കുന്നത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും അതിന് പരിഹാരം കേരള സർക്കാർ ചെയ്യുന്നതിന് വേണ്ടി കേന്ദ്ര മന്ത്രി രേഖമൂലം നൽകിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും, അടിപ്പാത വികസിപ്പിക്കുകയോ, മേൽപ്പാലം നിർമ്മിക്കാനോ ഉള്ള ഒരു നടപടിയും സ്വീകരിക്കാതെയും സർക്കാരിൽ സമ്മർദ്ദം ചെലുത്താതേയും എട്ട്കാല് മമ്മൂഞ്ഞ് ചമയുകയാണ് സ്ഥലം എം.എൽ.എയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നവ മാധ്യമങ്ങളിലൂടെ കുട്ടിക്കളി പോലെയുള്ള പ്രസ്താവന ഇറക്കാതെ കാര്യ ഗൗരവത്തോടെ വികസന കാര്യം ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ ഖരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. എസ് കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു.
എ പി ബദറുദ്ധീൻ സ്വാഗതം പറഞ്ഞു.
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, എസ് യു റഫീഖ്, ബി സി കാസിം ഹാജി, കെ കുഞ്ഞഹമ്മദ്, കെ സൈനുൽ ആബിദ്,ജംഷീർ ആലക്കാട്,ദാവൂദ് അരിയിൽ, സമദ് ചൂട്ടാട്,എം പി കുഞ്ഞിക്കാതിരി,കെ വി റിയാസ്,തസ്‌ലീം അടിപ്പാലം,ബി എസ് മഹമൂദ്, അബ്ദുള്ള കെ കെ, ഫൈസൽ പി പി,ഷാഫി ചെറുകുന്ന്, പി വി ഗഫൂർ, ബി എസ് അഷ്‌റഫ്‌, ഗഫൂർ ചൂട്ടാട്, നാസർ മുട്ടം. പ്രകടത്തിന് നേതൃത്വം.

പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞു. സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പത്തോളം സമരക്കാരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി..

മുസ്ലീംലീഗ് മാര്‍ച്ചിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കുന്നു

(വീഡിയോ കാണാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക)

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക