Payangadi
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പഴയങ്ങാടിയിലെ വാർത്തകൾ അറിയാം.....
23 Sept 20221 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in): എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താൽ തുടക്കത്തിൽ തന്നെ പഴയങ്ങാടിയിൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞകിടക്കുകയാണ്, ബസുകൾ നിരത്തിലിറങ്ങുന്നില്ല, സ്വകാര്യ വാഹനങ്ങൾ വളരെ കുറവായി മാത്രമേ റോഡുകളിൽ ഇറങ്ങുന്നുള്ളു.
ഇന്ന് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.
Keywords: Popular Front of India, Stike, Kerala Stike, Pazhayangadi Bus Stand, Pazhayangadi, Payangadi Live, Payangadi News, Kannur, National Investigation Agency





