Payangadi
HomeNews

കല്യാശേരി മണ്ഡലം മെറിറ്റ്‌ അവാർഡ്‌ വിതരണം ചെയ്‌തു...

12 Sept 20221 മിനിറ്റ് വായന
കല്യാശേരി മണ്ഡലം മെറിറ്റ്‌ അവാർഡ്‌ വിതരണം ചെയ്‌തു...
കല്യാശേരി മണ്ഡലത്തിലെ ഉന്നതവിജയികൾക്കും റാങ്ക്‌ ജേതാക്കൾക്കും ഏർപ്പെടുത്തിയ കല്യാശേരി മണ്ഡലം മെറിറ്റ്‌ അവാർഡ്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ വിതരണം ചെയ്‌തു. എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്‌സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ്, എവൺ നേടിയ  വിദ്യാർഥികൾ, ബിരുദ– ബിരുദാനന്തര പരീക്ഷയിൽ റാങ്ക് നേടിയവർ, നൂറുശതമാനം വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകൾ എന്നിവർക്കുള്ള കല്യാശേരി മണ്ഡലം മെറിറ്റ് അവാർഡാണ്‌ വിതരണംചെയ്‌തത്‌. 

എം വിജിൻ എംഎൽഎ അധ്യക്ഷനായി.
പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയ പുതിയങ്ങാടി പിജെ എച്ച്എസ്എസ്സിലെ എസ് കെ പി അഫ്‌റ, ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയ കെൽട്രോൺ നഗർ കേന്ദ്രീയ വിദ്യാലയത്തിലെ ശ്രേയ പ്രദീപ്, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ ഉൾപ്പെടെ 750ലധികം വിദ്യാർഥികൾക്ക് അവാർഡ് നൽകി.

എസ്എസ്എൽസി പരീക്ഷയിൽ മണ്ഡലത്തിൽ നൂറുശതമാനം വിജയം നേടിയ കടന്നപ്പള്ളി, കുഞ്ഞിമംഗലം, ചെറുതാഴം, കൊട്ടില, കല്യാശേരി, ചെറുകുന്ന്  ഗേൾസ്, ചെറുകുന്ന് വെൽഫയർ, മാടായി ബോയ്സ്, മാടായി ഗേൾസ്, പട്ടുവം, പട്ടുവം എംആർഎസ്, പരിയാരം പബ്ലിക് , നെരുവമ്പ്രം ടെക്നിക്കൽ, വിളയാങ്കോട് കാരുണ്യ നികേതൻ, ഹയർ സെക്കൻഡറിയിൽ മികച്ച വിജയശതമാനം നേടിയ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി എന്നിവയ്‌ക്കും അവാർഡ് നൽകി. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, പി പി ദാമോദരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദൻ, എം ശ്രീധരൻ, ടി ടി ബാലകൃഷ്ണൻ, കെ രതി, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു തുടങ്ങിയവർ സംസാരിച്ചു.   കെ പത്മനാഭൻ സ്വാഗതവും രാജേഷ് കടന്നപ്പള്ളി നന്ദിയും പറഞ്ഞു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക