Payangadi
HomeNews

പരിശോധന തുടങ്ങി പരിയാരത്ത് ഇൻഷൂറൻസ് രേഖയില്ലാത്ത ആംബുലൻസ് പിടികൂടി..

5 Sept 20221 മിനിറ്റ് വായന
പരിശോധന തുടങ്ങി പരിയാരത്ത് ഇൻഷൂറൻസ് രേഖയില്ലാത്ത ആംബുലൻസ് പിടികൂടി..

ആംബുലൻസുകൾക്കും മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി.റോഡിൽ രോഗിയുമായി അതിവേഗതയിൽ ഓടുന്ന ആംബുലൻസിനും ഇൻഷൂറൻസ് രേഖയില്ല. മോട്ടോർ വാഹന വകുപ്പ് പയ്യന്നൂർ വെഹിക്കിൾ ഇൻസ്പെക്ടർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന ബ്രേക്ക് എടുക്കാതേയും ഇൻഷൂറൻസില്ലാതേയും സർവീസ് നടത്തുന്ന ആംബുലൻസാണ് പയ്യന്നൂർ ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റോഷൻ ഇന്നലെകണ്ടെത്തിയത്.അനധികൃതമായി ആംബുലൻസിന് മുൻഭാഗത്ത് അപകടങ്ങൾക്ക് കാരണമാകും വിധത്തിൽ ചട്ട വിരുദ്ധമായി ക്രാഷ് ഗാർഡ് ഘടിപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി. നടപടികൾ പൂർത്തീകരിച്ച് ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അനധികൃത ഫിറ്റിങ്ങുകൾ ഉടനടി അഴിച്ചു മാറ്റണമെന്നും ഡ്രൈവർക്ക് താക്കീത് നൽകിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. മതിയായ രേഖകളില്ലാതെ ചില ആംബുലൻസുകൾ സർവീസ് നടത്തുന്നതായ പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയതും ചട്ടവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയതും .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക