Payangadi
HomeNews

എരിപുരം ജെ.ടി.എസ് റോഡ് നവീകരണത്തിന് 98 ലക്ഷം അനുവദിച്ചു...

28 Sept 20221 മിനിറ്റ് വായന
എരിപുരം ജെ.ടി.എസ് റോഡ് നവീകരണത്തിന് 98 ലക്ഷം അനുവദിച്ചു...

പഴയങ്ങാടി (www.payangadilive.in) : ഏഴോം ഗ്രാമ പഞ്ചായത്തിലെ എരിപുരം പബ്ലിക് ലൈബ്രറി - എ ഇ ഒ ഓഫീസ് - പഴയ ജെടിഎസ് റോഡ് നവീകരണ പ്രവൃത്തിക്ക് മത്സ്യ ബന്ധനവകുപ്പിൽ നിന്നും 98 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചെന്ന് എം.വിജിൻ എം എൽ എ അറിയിച്ചു.

എരിപുരം പബ്ലിക് ലൈബ്രറി, മാടായി ബാങ്ക് ഓഡിറ്റോറിയം, മാടായി ഉപജില്ല ഓഫീസ്, പഴയങ്ങാടി സമ്പ് ട്രഷറി, ഗ്യാസ് ഗോഡൗൺ എന്നിവ ഈ റോഡിന് സമീപത്താണ്. എരിപുരത്തു നിന്ന് തളിപറമ്പ് റോഡിലേക്ക് എളുപ്പത്തിൽ എത്തി ചേരുന്നതിനുള്ള റോഡാണിത്. 

ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടത്തുക. എത്രയും വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിന്  ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക