Payangadi
പഴയങ്ങാടി എസ് ഐ രൂപ മധുസൂദനൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വോയ്സ് മെസ്സേജ്...
25 Aug 20221 മിനിറ്റ് വായന

പഴയങ്ങാടി: പഴയങ്ങാടി എസ് ഐ രൂപ മധുസൂദനൻ പറഞ്ഞത് എന്ന പേരിൽ വ്യാജ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നു. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലുമാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. മയക്ക്മരുന്ന് ഉപയോഗത്തിനെ കുറിച്ചും അതിൽ കുട്ടികൾ അകപെടുന്നതുമായ വിഷയത്തെ കുറിച്ചാണ് സന്ദേശത്തിൽ പറയുന്നത്. വർഗ്ഗീയ പരാമർശവും സന്ദേശത്തിലുണ്ട്. പ്രചരിക്കുന്ന സന്ദേശം തന്റേതല്ലെന്നും തന്റെ പേരിലുള്ള വ്യാജ ഓഡിയോ സന്ദേശമാണ് ഇത് എന്നും പഴയങ്ങാടി പ്രിൻസിപ്പൾ എസ് ഐ രൂപമധുസൂദനൻ പറഞ്ഞു . ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിൽ പ്രചരിക്കുന്ന ഇത്തരം ശബ്ദ സന്ദേശം പങ്ക് വയ്ക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും എസ് ഐ പറഞ്ഞു.





